Breaking
Thu. Nov 19th, 2026

ഐപിഎല്ലിൽ നിന്ന് ധോണി വിരമിച്ചു; ഇനി സി.എസ്.കെയുടെ മെന്റർ.

ഐപിഎല്ലിൽ നിന്ന് വിരമിച്ച് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. ചെന്നൈ സൂപ്പർ കിങ്സിന്റെ ടീം മെന്ററായി ഐപിഎൽ 2027 മുതൽ ധോണി ചുമതലയേൽക്കും. ഇതോടെ താരമെന്ന നിലയിലുള്ള ഐപിഎൽ കരിയറിന് വിരാമമിടുന്ന ധോണി, പുതിയ ഉത്തരവാദിത്വത്തിൽ ചെന്നൈയ്ക്കൊപ്പം തുടരും. അഞ്ച് തവണ ഐപിഎൽ കിരീടം നേടിയ ചെന്നൈ സൂപ്പർ കിങ്സിന്റെ നിർണായക സാന്നിധ്യമായിരുന്ന ധോണി ഇനി ടീമിന്റെ മാർഗദർശകന്റെ റോളിലാകും ഉണ്ടാകുക.

ധോണിയുടെ പുതിയ ചുമതലയെക്കുറിച്ച് ചെന്നൈ സൂപ്പർ കിങ്സ് ഉടമ എൻ. ശ്രീനിവാസൻ പ്രതികരിച്ചു. ധോണിയില്ലാത്തൊരു ചെന്നൈ സൂപ്പർ കിങ്സിനെക്കുറിച്ച് ചിന്തിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് പതിറ്റാണ്ടിനടുത്തായി വിജയങ്ങളിലും തിരിച്ചടികളിലും ഒരുമിച്ച് മുന്നേറിയവരാണ് തങ്ങളെന്നും ടീമിന്റെ ഐഡന്റിറ്റിയിൽ ധോണിക്ക് എന്നും നിർണായക സ്ഥാനമുണ്ടാകുമെന്നും ശ്രീനിവാസൻ വ്യക്തമാക്കി.പരസ്പര വിശ്വാസമാണ് തങ്ങളുടെ ബന്ധത്തിന്റെ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരസ്പരമുള്ള ഉദ്ദേശ്യങ്ങളെ ചോദ്യം ചെയ്യേണ്ട സാഹചര്യം ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ആ വിശ്വാസമാണ് ഈ ദീർഘകാല ബന്ധത്തിന് അടിത്തറയായതെന്നും ശ്രീനിവാസൻ പറഞ്ഞു.2008ലെ പ്രഥമ ഐപിഎൽ താരലേലത്തിൽ ധോണിയെ ചെന്നൈ ടീമിലെത്തിക്കാൻ താൻ നിർബന്ധം പിടിച്ചിരുന്നുവെന്നും ശ്രീനിവാസൻ വെളിപ്പെടുത്തി.

Related Post

Leave a Reply

Your email address will not be published. Required fields are marked *