Breaking
Wed. Nov 18th, 2026

പ്രൊഫ. ടി.വൈ. അരവിന്ദാക്ഷനെ അനുസ്മരിച്ചു.

പൊന്നാനി: ജീവകാരുണ്യ പ്രവർത്തകനും പൊന്നാനി സിവിൽ സർവീസ് അക്കാദമി കോ-ഓർഡിനേറ്ററും സി.പി.ഐ.എം ഈഴുവത്തിരുത്തി ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന പ്രൊഫ. ടി.വൈ. അരവിന്ദാക്ഷനെ അനുസ്മരിച്ചു. അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് ടി.വൈ. അരവിന്ദാക്ഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.

പൊന്നാനി എ.വി. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ ഡോ. സുനിൽ പി. ഇളയിടം അനുസ്മരണ പ്രഭാഷണം നടത്തി. ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പ്രൊഫ. എം.എം. നാരായണൻ അധ്യക്ഷത വഹിച്ചു.

നഗരസഭാ ചെയർപേഴ്സൺ സി.വി. സുധ, പി.കെ. ഖലീമുദ്ദീൻ, സി.പി. മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു. കെ. വിജയൻ സ്വാഗതവും പി. ഇന്ദിര നന്ദിയും പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *