കുറ്റിപ്പുറത്ത് നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ ജോലികൾ പൂർത്തിയായി.
നിളാ നദിക്കു കുറുകെയാണ് ഈ പാലം പണി പൂർത്തിയാകുന്നത്. നിലവിലുള്ള പാലത്തിന് സമാന്തരമായാണ് പുതിയ പാലം വന്നിരിക്കുന്നത്.
കുറ്റിപ്പുറത്തെ പ്രശസ്തമായ പഴയ പാലത്തിന് സമീപമായി, നിളാനദിക്കു കുറുകെ ഉയരുന്ന പുതിയ എന്‍എച്ച് 66 പാലത്തിന്റെ ജോലികൾ പൂർത്തീകരിച്ചു.
അതിവേഗമാണ് മലപ്പുറം ജില്ലയിലെ എൻഎച്ച് ജോലികൾ പൂർത്തീകരിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
സംസ്ഥാനത്ത് ഏറ്റവുമാദ്യം ദേശീയപാതാ നിര്‍മ്മാണം പൂർത്തീകരിക്കുന്ന ജില്ലയും മലപ്പുറമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മലപ്പുറത്ത് പുതിയ മേഖലകളിൽ വലിയ വളർച്ച സൃഷ്ടിക്കുന്ന ഒന്നായി മാറും ദേശീയപാതാ വികസനം. പുതിയ പട്ടണങ്ങളും മറ്റും വളർന്നുവരുന്നതിന് ഇത് കാരണമാകും.
പൊന്നാനി തുറമുഖത്തിൻ്റെ വികസനത്തിനും ഗ്രാമീണ മേഖലയുടെ പുരോഗതിക്കും ഈ പാത വഴിയൊരുക്കും.

