ചങ്ങരംകുളം:മദ്യത്തിലും മയക്കുമരുന്നിലും തകർന്നടിയുന്ന കേരളത്തിൽ സർക്കാർ ഒരു ബ്രുവറി കൂടി തുടങ്ങാൻ പോകുന്നതിനെതിരെ സമൂഹ മനസ്സാക്ഷിയെ ഉണർത്താൻ ചങ്ങരംകുളം ജനാരോഗ്യ പ്രസ്ഥാനം വളയംകുളം റൈസ് & ഫിഷ് ഹോട്ടൽ പരിസരത്ത് സംഘടിപ്പിച്ച ഏകദിന ഉപവാസ സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അസ്സബാഹ് അറബിക് കോളേജ് അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.ജനാരോഗ്യ പ്രസ്ഥാനം സംഘടിപ്പിച്ച ഉപവാസംകേരള മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ബിഷപ്പ് മാർ ജോഷ്വാ ഇഗ്നാത്തിയോസ് ഉദ്‌ഘാടനംചെയ്തു പി. പി യൂസഫലി അധ്യക്ഷത വഹിച്ചു. ഡോ ജേക്കബ് വടക്കഞ്ചേരി, ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ, ജോസഫ് എം പുതുശ്ശേരി, അഡ്വ സുജാത വർമ്മ, കെ പി നൗഷാദലി, കുഞ്ഞിക്കോമു മാസ്റ്റർ, കെ വി സുഗതൻ, കാപ്റ്റൻ അഹ്മദ് കോയ, സിദ്ധിക്ക് മൗലവി അയിലക്കാട്, ഡോ ജോൺ ജോസഫ്, അഷ്‌റഫ് കോക്കൂർ, അഡ്വ കെ വി മുഹമ്മദ്, അൻവർ പഴഞ്ഞി,ഫാദർ ദേവസി പന്തല്ലൂക്കാരൻ,വാസു അടാട്ട്, നൗഫൽ സഅദി, പി പി ഖാലിദ്, കെ വി സഹിർഷാ, ഖദീജാ നർഗ്ഗീസ്, സുബൈർ ചങ്ങരംകുളം, പിജി ശശിധരൻ പിള്ള, സി എം യൂസഫ്, ഡോ ജോസ് മാത്യു,, നഹീം ഇഹ്സാനുൽ ഹഖീം, ഡോ അബ്ദുൽ ഹസീബ്മദനി, അബ്ദുല്ലത്തീഫ് കാടഞ്ചേരി, കെ അബ്ദുൽ ഹമീദ്, ടി വി മുഹമ്മദ് അബ്ദുറഹ്മാൻ, താഹിർ ഇസ്മായിൽ, കെ അനസ്, മുജീബ് കോക്കൂർ, ടി കൃഷ്ണൻ നായർ, സലീം കോക്കൂർ, റാഷിദ് നെച്ചിക്കൽ,അബ്ദുല്ലക്കുട്ടി,പ്രസംഗിച്ചു.