താനൂർ : വ്യാപാരി വ്യവസായി സമിതി താനൂർ ഏരിയാ കൺവെഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് സീനത്ത് ഇസ്മായിൽ ഉദ്ഘാടനംചെയ്തു. വൈലത്തൂർ, താനാളൂർ അങ്ങാടികളിലെ ഗതാഗതക്കുരുക്ക് കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ ഗതാഗത തടസ്സം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.മുസ്തഫ പുല്ലാണി ക്കാട്ടിൽ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി കാസിം വാടി മുഖ്യപ്രഭാഷണം നടത്തി. റഫീഖ് മീനടത്തൂർ, ഭാസ്കരൻ കോടിയേരി, സലിം മുക്കാട്ടിൽ, റഹ്‌മത്ത് മോൾ തുടങ്ങിയവർ പ്രസംഗിച്ചു.