Breaking
Wed. Jul 1st, 2026

താനൂർ : താനൂർ ജനമൈത്രി പോലീസ് താനൂർ ബഡ്സ് സ്‌കൂൾ കുട്ടികളോടപ്പം ഓണം ആഘോഷിച്ചു. താനൂർ ഡിവൈഎസ്‌പി പി. പ്രമോദ്, സിഐ കെ.ടി. ബിജിത്ത്, സബ് ഇൻസ്‌പെക്‌ടർമാരായ എൻ.ആർ. സുജിത്ത്, എം.കെ. ഭവിത, സുകീഷ് കുമാർ, ഇസ്‌മയിൽ എന്നിവർ നേതൃത്വംനൽകി.ദേവധാർ ദേവതീരം പൂർവവിദ്യാർഥി കൂട്ടായ്‌മ ഓണാഘോഷം നടത്തി.മുതിർന്ന അംഗം റിട്ട. അധ്യാപകൻ ഹസ്സൻകുട്ടി ഉദ്ഘാടനം ചെയ്തു. ദേവതീരം പ്രസിഡൻറ് സി.കെ.എം. ബാപ്പു ഹാജി അധ്യക്ഷനായി. സെക്രട്ടറി സി. പ്രഭാകരൻ, നാദിർഷ കടായിക്കൽ, ബേബി ശങ്കർ, ഒ. രാജൻ, സി.കെ.എം. അഷറഫ്, വി.സി. ഗോപാലകൃഷ്ണൻ, സി. ഷാഫി, ഡോ. സ്വരൂപ റാണി, എ. കേശവൻ, പി.വി. ജമീല, കെ. ഗീത തുടങ്ങിയവർ സംസാരിച്ചു. കലാ കായിക മത്സരങ്ങളും ഓണസ്സദ്യയുമുണ്ടായിരുന്നു.മാതാ അമൃതാനന്ദമയീമഠത്തിൽ ഓണാഘോഷം നടത്തി. ആശ്രമമഠാധിപതി സംപൂജ്യ സ്വാമിനി അതുല്യാമൃത പ്രാണ ദീപംകൊളുത്തി. കോട്ടയ്ക്കൽ കൃഷ്ണ പ്രഭാഷണം നടത്തി. ഓണസ്സദ്യയിൽ നിരവധി ഭക്തർ പങ്കെടുത്തു. ആശ്രമ കാര്യദർശി പടനാട്ടിൽ മുരളി, നന്ദയിൽ ഷണ്മുഖൻ, എം. ബാബു, നന്ദൻ വള്ളിക്കുന്ന്, സാരംഗ് എന്നിവർ നേതൃത്വംനൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *