തവനൂർ : ആരോഗ്യവകുപ്പിന്റെ പൂക്കളത്തിൽ തെളിഞ്ഞത് അമീബിക് മസ്തിഷ്‌കജ്വരം പ്രതിരോധിക്കാനുള്ള സന്ദേശം. ഓണാഘോഷത്തിന്റെ ഭാഗമായി തവനൂർ, കൂരട ജനകീയാ രോഗ്യകേന്ദ്രത്തിൽ ആരോഗ്യപ്രവർത്തകർ ഒരുക്കിയ പൂക്കളത്തിലാണ് രോഗപ്രതിരോധ സന്ദേശം തെളിഞ്ഞത്. അമീബിക് മസ്തിഷ്‌കജ്വരം പകരുന്ന രീതിയും വെള്ളം സുരക്ഷിത മാക്കുന്നതിന്റെയും ജനകീയ പ്രതിരോധത്തിന്റെയും ചിത്രങ്ങളും പൂക്കളത്തിൽ ഇടംപിടിച്ചു. ‘ജലമാണ് ജീവൻ’ എന്ന സന്ദേശവും വള്ളംകളിയും പൂക്കളത്തിലുണ്ട്. ആരോഗ്യപ്രവർത്തകനായ രാജേഷ് പ്രശാന്തിയിലാണ് പൂക്കളത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. ആരോഗ്യപ്രവർത്തക രോടൊപ്പം ജനപ്രതിനിധികളും ആശ പ്രവർത്തകരും ജനകീയാരോഗ്യസമിതി അംഗങ്ങളും പൂക്കളം തീർക്കുന്നതിൽ പങ്കാളികളായി. ഓണാഘോഷ പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി. ശിവദാസ് ഉദ്ഘാടനംചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. എ. ജുൽന അധ്യക്ഷതവഹിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *