Breaking
Fri. Jul 24th, 2026

കേന്ദ്ര സർക്കാറുമായി ചർച്ചക്ക് സി.ജെ.പി; ധർമേന്ദ്ര പ്രധാന്‍റെ രാജിയിൽ ഉറച്ച് പാർട്ടി

കേന്ദ്രസർക്കാറുമായി സി.ജെ.പി പ്രതിനിധി സംഘത്തിന്‍റെ ചർച്ച ഇന്ന് നടക്കും. ദില്ലിയിൽ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിലാണ് ചർച്ച നടക്കുക. അഷുതോഷ്, സൗരവ് ദാസ് എന്നിവർ ചർച്ചയിൽ പങ്കെടുക്കും.ധർമേന്ദ്ര പ്രധാൻ രാജിവെക്കാതെ പിന്നോട്ടുപോകില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് പാർട്ടി. എന്നാൽ സർക്കാർ ഇതിനു തയാറാകുമോ എന്നതാണ് ഇനി അറിയേണ്ടത്. നിലവിൽ സമരം ചെയ്യുന്നവരുടെ മേൽ ചുമത്തിയ കേസുകൾ പിൻവലിക്കാമെന്ന് സോനംവാങ്ചുകിന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. മരിച്ച നീറ്റ് വിദ്യാർഥികളുടെ കുടുംബാംഗ ങ്ങൾക്ക് സഹായം നൽകാമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാന ത്തിലാണ് വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചത്.അതേസമയം, ധർമേന്ദ്ര പ്രധാന്‍റ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ ലോക്സഭ സമ്മേളനം രണ്ട് മണിവരെ നിർത്തി വെച്ചു. പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന് സഭാധ്യക്ഷൻ ഖാർഡെ ആവശ്യപ്പെട്ടു.

Related Post

Leave a Reply

Your email address will not be published. Required fields are marked *