പൊന്നാനി: റോഡിലേക്ക് മലിനജലം ഒഴുക്കിവിട്ട ഇൻസുലേറ്റഡ് ലോറി പൊലീസ് പിടികൂടി. കോഴിക്കോട് നിന്ന് പൊന്നാനിയിലേക്ക് മീനുമായി പോവുകയായിരുന്ന ലോറിയുടെ പിൻഭാഗത്തെ വാൽവ് ഭാഗികമായി തുറന്നുവെച്ച് റോഡിലേക്ക് മലിനജലം ഒഴുക്കിവിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് ലൈനിൽവെച്ചാണ് ലോറി പിടികൂടിയത്. അസഹ്യമായ ദുർഗന്ധം പരത്തുകയും പകർച്ചവ്യാധികൾക്ക് കാരണമാകാവുന്ന രീതിയിൽ മലിനജലം ഒഴുക്കിവിടുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
ലോറി ഡ്രൈവറായ രാമനാട്ടുകര സ്വദേശി ടി. ഫവാസ് (28), ലോറി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നിർദേശപ്രകാരം എസ്.ഐ നസീർ തിരൂർക്കാട്, സി.പി.ഒ ജോബിഷ് എന്നിവർ ചേർന്നാണ് ലോറി പിടികൂടിയത്.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ
📲 വാർത്തകളും അപ്ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

