Breaking
Sat. Oct 17th, 2026

സിആർസി കോ-ഓർഡിനേറ്റർ നിയമനം; അപേക്ഷിക്കേണ്ടത് ഒക്ടോബർ 23-നകം.

സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫീസിന് കീഴിലുള്ള വിവിധ ബ്ലോക്ക് റിസോഴ്സ് സെന്ററുകളിൽ സിആർസി കോ-ഓർഡിനേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

യോഗ്യതകൾ:

– അംഗീകൃത ബിരുദം
– ബി.എഡ് / ഡി.എൽ.എഡ് / ടി.ടി.സി അല്ലെങ്കിൽ തത്തുല്യ അധ്യാപന യോഗ്യത
– കെ-ടെറ്റ്

2026 ഒക്ടോബർ ഒന്നിന് 45 വയസ്സ് കവിയാത്തവർക്കാണ് അപേക്ഷിക്കാനാവുക.

അപേക്ഷിക്കേണ്ട വിധം: യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ഒക്ടോബർ 23-ന് വൈകിട്ട് അഞ്ചിനകം സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫീസിൽ സമർപ്പിക്കണം.

Related Post

Leave a Reply

Your email address will not be published. Required fields are marked *