തിരൂർ: ജന്തർ മന്തറിലെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ തിരൂരിൽ പാട്ടും പറച്ചിലും സംഘടിപ്പിച്ചു. തിരൂർ ബസ് സ്റ്റാൻഡിൽ വൈകിട്ട് ആരംഭിച്ച പരിപാടി അർധരാത്രിയോടെയാണ് സമാപിച്ചത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ കലാകാരന്മാർ പാട്ടുകൾ പാടിയും കലാപരിപാടികൾ അവതരിപ്പിച്ചും സമരവേദിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തിരൂർ പച്ചാട്ടിരിയിലെ ബാലസംഘം പ്രവർത്തകരായ കുട്ടിസഖാക്കളും സമരവേദിയിലെത്തി പിന്തുണ അറിയിച്ചു.
ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി. ഷബീർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഇ. ലിനീഷ്, എൻ.എം. ഷഫീഖ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഇ. അഫ്സൽ, പി. രതീഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ. ശ്യാംപ്രസാദ് സ്വാഗതം പറഞ്ഞു.

