Breaking
Sun. Nov 15th, 2026

എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവം തിങ്കളാഴ്ച മുതൽ കാടഞ്ചേരിയിൽ

എടപ്പാൾ: എടപ്പാൾ ഉപജില്ലാ കേരള സ്കൂൾ കലോത്സവം (2026–27) നവംബർ 16 മുതൽ 19 വരെ കാടഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. കലോത്സവത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.തിങ്കളാഴ്ച രാവിലെ 9.30-ന് വി.എസ്. ജോയ് എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്യും. കെ.പി. നൗഷാദ് അലി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.നാലു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ ഉപജില്ലയിലെ 84 സ്കൂളുകളിൽ നിന്നായി 5,784 വിദ്യാർത്ഥികൾ മാറ്റുരയ്ക്കും.

10 വേദികളിലായി 311 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. കലോത്സവത്തിനെത്തുന്ന വർക്കായി നാലു ദിവസവും പായസമുൾപ്പെടെയുള്ള വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിട്ടുണ്ട്.വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ എം. ഷൈനി, പ്രധാനാധ്യാപകൻ പ്രമോദ് അവുണ്ടിത്തറയിൽ, എ.ഇ.ഒ ആശ ജോസ്, പി.ടി.എ പ്രസിഡന്റ് പ്രകാശൻ കാലടി, എസ്.എം.സി ചെയർമാൻ കെ.കെ. ജിഷാദ്, പബ്ലിസിറ്റി ചെയർമാൻ വി.വി. നബീൽ, കൺവീനർ എം.കെ. നബീൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി. മുഹമ്മദ് ജലീൽ, എച്ച്.എം. ഫോറം സെക്രട്ടറി സി. ഹരിദാസൻ, വാർഡ് മെമ്പർ സി.വി.സന്ധ്യ, എടപ്പാൾ ബി.പി.സി കേശവൻ നമ്പീശൻ എന്നിവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *