മലപ്പുറം: പെരിന്തൽമണ്ണ ജില്ലാ ആശുപത്രി, അരീക്കോട് താലൂക്ക് ആശുപത്രി, പരപ്പനങ്ങാടി എൽ.ബി.എസ് മോഡൽ ഡിഗ്രി കോളേജ് എന്നിവിടങ്ങളിൽ വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഡോക്ടർ നിയമനം – പെരിന്തൽമണ്ണ
ജില്ലാ ആശുപത്രിയിൽ അഡ്ഹോക്ക് വ്യവസ്ഥയിൽ ഡോക്ടർമാരെ നിയമിക്കുന്നു. എം.ബി.ബി.എസ് ബിരുദവും ടി.സി.എം.സി രജിസ്ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ 18-ന് വൈകിട്ട് അഞ്ചിനകം ആശുപത്രി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.
ഫോൺ: 9495999304
ഡോക്ടർ ഒഴിവ് – അരീക്കോട്
താലൂക്ക് ആശുപത്രിയിൽ ഡോക്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 25-ന് രാവിലെ 10.30ന് ആശുപത്രിയിൽ നടക്കുന്ന വാക്ക്-ഇൻ അഭിമുഖത്തിൽ പങ്കെടുക്കണം.
ഫോൺ: 0483 2851700
ഹിന്ദി അധ്യാപക നിയമനം – പരപ്പനങ്ങാടി
എൽ.ബി.എസ് മോഡൽ ഡിഗ്രി കോളേജിലെ ഹിന്ദി വിഭാഗത്തിൽ അധ്യാപകനെ നിയമിക്കുന്നു. ബയോഡാറ്റ നവംബർ 19-നകം career@lbsmdc.ac.in എന്ന ഇ-മെയിൽ വിലാസത്തിലോ തപാൽ മുഖേനയോ അയക്കണം.
വിലാസം: പ്രിൻസിപ്പൽ, എൽ.ബി.എസ് മോഡൽ ഡിഗ്രി കോളേജ്, എൻ.സി.സി റോഡ് ജങ്ഷൻ, താനൂർ റോഡ്, പരപ്പനങ്ങാടി – 676303.
ഫോൺ: 0494 2410135
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ
📲 വാർത്തകളും അപ്ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

