ചങ്ങരംകുളം : പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ ശിശുദിനാഘോഷങ്ങൾക്ക് തുടക്കമായി. കുട്ടികളോടുള്ള സ്നേഹവും കാരുണ്യവും അവരെ സന്തോഷിപ്പിക്കലും വിശ്വാസത്തിന്റെ പ്രധാന ഭാഗമാണെന്ന് കെ.എം.ടി.ഡബ്ല്യു.എഫ് ബോർഡ് അംഗം സിദ്ധീഖ് മൗലവി അയിലക്കാട് പറഞ്ഞു. ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രിൻസിപ്പൽ കെ.എം. ശരീഫ് ബുഖാരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ.ജി വിദ്യാർഥിക്ക് ചിൽഡ്രൻസ് ഡേ അവാർഡ് സമ്മാനിച്ചു. വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷങ്ങൾ സമാപിക്കും.

