Breaking
Mon. Nov 23rd, 2026

മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ; ഭക്തർക്ക് വലിയ ആശ്വാസം.

കുറ്റിപ്പുറം : മിനിപമ്പയിലെ അയ്യപ്പഭക്തരുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി നാല് പുതിയ വാട്ടർ ടാങ്കുകൾ എത്തിച്ചു. തവനൂർ എം.എൽ.എ. വി.എസ്. ജോയി, അഡ്വ. എ.എം. രോഹിത്, സുരേഷ് പൊൽപ്പാക്കര എന്നിവർ മുൻകൈയെടുത്താണ് വർഷ കമ്പനിയുടെ നാല് പുതിയ വാട്ടർ ടാങ്കുകൾ എത്തിച്ചത്.കുറ്റിപ്പുറം മിനിപമ്പയിലെ അന്നദാന ക്യാമ്പിലും മറ്റ് വിവിധ ഭാഗങ്ങളിലും കുടിവെള്ളം ലഭ്യമാക്കുന്നതിനാണ് ടാങ്കുകൾ സ്ഥാപിക്കുന്നത്.

റോഡിനോട് ചേർന്ന് ടാങ്കുകൾ സ്ഥാപിക്കുന്നതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ എത്തുന്ന അയ്യപ്പഭക്തർക്ക് ഏറെ പ്രയോജനകരമാകും.അന്നദാന ക്യാമ്പിൽ ഭക്ഷണം പാകം ചെയ്യുന്നതിനും ഭക്തർക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനും നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പുതിയ ടാങ്കുകൾ വലിയൊരു പരിഹാരമാകുമെന്നാണ് പ്രതീക്ഷ. മണ്ഡലകാലത്ത് മിനിപമ്പയിലെത്തുന്ന ആയിരക്കണക്കിന് ഭക്തർക്ക് ഈ സൗകര്യം ആശ്വാസമാകും.

Related Post

Leave a Reply

Your email address will not be published. Required fields are marked *