Breaking
Mon. Nov 23rd, 2026

കേരളത്തിൽ മുട്ട വില കുത്തനെ ഇടിയും? കയറ്റുമതി ചെയ്യാനാകാതെ നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ട.

പക്ഷിപ്പനി കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള മുട്ട ഇറക്കുമതിക്ക് ഒമാൻ വിലക്കേർപ്പെടുത്തി. ഇതോടെ ആറ് കോടി മുട്ടകളാണ് കയറ്റുമതി ചെയ്യാനാകാതെ നാമക്കൽ മേഖലയിൽ കെട്ടിക്കിടക്കുന്നത്.

നാമക്കൽ, സേലം, ഈറോഡ്, പെരുന്തുറൈ, കോയമ്പത്തൂർ ജില്ലകളിലായി ആയിരത്തിലധികം കോഴിഫാമുകൾ പ്രവർത്തിക്കുന്നുണ്ട്. എല്ലായിടത്തുമായി ദിവസം പത്ത് കോടിയോളം മുട്ടകൾ ഉൽപാദിപ്പിക്കുന്നു. ഇവ തമിഴ്‌നാട് സർക്കാരിന്റെ സൗജന്യ വിതരണ പദ്ധതികൾക്കും വിദേശ കയറ്റുമതിക്കുമാണ് കൂടുതലായി ഉപയോഗിക്കുന്നത്.കേരളം, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങൾക്കും തമിഴ്‌നാട്ടിലെ വിവിധ ജില്ലകൾക്കും ഇവിടെ നിന്നാണ് മുട്ട എത്തിക്കുന്നത്. ഇന്ത്യയിൽ നിന്ന് ഇറാൻ, തായ്‌ലൻഡ്, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് മുട്ട കയറ്റുമതി ചെയ്യുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *