തിരൂരങ്ങാടി: ദേശീയപാത 66ൽ കൊളപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. വാഹനത്തിലുണ്ടായിരുന്ന നന്നമ്പ്ര ചെറുമുക്ക് സ്വദേശികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വെള്ളിയാഴ്ച പകൽ മൂന്നോടെയായിരുന്നു സംഭവം. കോഴിക്കോട് നിന്ന് ചെറുമുക്കിലേക്ക് വരികയായിരുന്ന കാറിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാർ ഉടൻ പുറത്തിറങ്ങുകയായിരുന്നു.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ
“വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം”

