തിരൂർ : നഗരസഭയിൽ നിന്നുള്ള വിവിധ സേവനങ്ങൾ ലഭ്യമാകണമെങ്കിൽ സേവന ഫീസ് കുടിശ്ശികയില്ലാത്ത ഹരിതകർമസേന കാർഡ് നിർബന്ധമാക്കുന്നു. 2027 ജനുവരി മുതൽ നഗരസഭയിൽ ഈ നിയമം പ്രാബല്യത്തിൽ വരും. നഗരസഭയിലെ 90 ശതമാനത്തിലധികം അജൈവ മാലിന്യങ്ങളും ഹരിതകർമസേന വഴി ശേഖരിക്കപ്പെടേണ്ടതുണ്ട്. ഇതിനായി വീടുകൾക്കും സ്ഥാപനങ്ങൾക്കും ക്യുആർ കോഡ് പതിപ്പിക്കുകയും ഹരിതമിത്രം ആപ്പ് വഴി സേവനം ലഭ്യമാക്കുന്നുമുണ്ട്. എന്നാൽ മാലിന്യ ശേഖരണത്തിന്റെ തോത് നഗരസഭയിൽ 50 ശതമാനത്തിൽ താഴെയായി തുടരുന്ന സാഹചര്യമാണുള്ളതെന്ന റിപ്പോർട്ട് ഉദ്യോഗസ്ഥർ തയാറാക്കി നൽകിയിട്ടുണ്ട്. ഇതു പരിഗണിച്ചാണ് സേവനങ്ങൾ ലഭ്യമാകണമെങ്കിൽ മാലിന്യം കൃത്യമായി നൽകണമെന്ന നിബന്ധന നഗരസഭ മുന്നോട്ടുവച്ചത്.

