പൊന്നാനി: 2027 മെയ് 7 മുതൽ 9 വരെ പൊന്നാനിയിൽ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു. പൊന്നാനി ഇ.കെ. സെന്ററിലാണ് ഓഫീസ് പ്രവർത്തിക്കുക.
നഗരസഭാ ചെയർപേഴ്‌സൺ സി.വി. സുധ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഡോ. വി.കെ. ബിജേഷ് അധ്യക്ഷനായി.
ജില്ലാ പ്രസിഡന്റ് വി.ആർ. പ്രമോദ്, ജില്ലാ സെക്രട്ടറി രാജലക്ഷ്മി, മണികണ്ഠൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ കെ. വിജയൻ സ്വാഗതവും പരിഷത്ത് പൊന്നാനി യൂണിറ്റ് സെക്രട്ടറി ശിവദാസ് ആറ്റുപുറം നന്ദിയും പറഞ്ഞു.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

