എടപ്പാൾ: എടപ്പാൾ നാടക അരങ്ങിന്റെ 17-ാമത് നാടകമേള സമാപിച്ചു. സമാപന സമ്മേളനം ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ. സുധീർ ബാബു അധ്യക്ഷനായി.
ചടങ്ങിൽ ശുകപുരം രാധാകൃഷ്ണനെ ആദരിച്ചു. ഫൗണ്ടേഷന്റെ മൂന്ന് വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് രക്ഷാധികാരി പ്രഭാകരൻ നടുവട്ടം ആലങ്കോട് ലീലാകൃഷ്ണന് കൈമാറി.
ചട്ടിക്കൽ മാധവൻ, ഇ.പി. രാജീവ്, എൻ. നടരാജൻ, ഇ.വി. അനീഷ്, ദാസ് കുറ്റിപ്പാല, രജനി മുരളി എന്നിവർ സംസാരിച്ചു. ഡോ. സായ് സ്വാഗതവും സി. ബാലസുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

