എടപ്പാൾ : സാധാരണക്കാരുടെ ആശാകേന്ദ്രമായ എടപ്പാൾ സർക്കാർ ആശുപത്രിയുടെ ശോച്യാവസ്ഥയിൽ പ്രതിഷേധവുമായി യുഡിവൈഎഫ് എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി.ആദ്യഘ ട്ടമായി ആശുപത്രിയിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് ഭീമഹർജി നൽകും. ഇതിനുള്ള ഒപ്പുശേഖരണം കെപിസിസി അംഗം അഡ്വ. എ.എം. രോഹിത് ഉദ്ഘാടനംചെയ്തു. വി.കെ.എ. മജീദ് അധ്യക്ഷനായി. മുസ്‍ലിം യൂത്ത് ലീഗ് ജില്ലാ പ്രവർത്തകസമിതി അംഗം പത്തിൽ സിറാജ്, എസ്. സുധീർ, കണ്ണൻ നമ്പ്യാർ, അബിൻ പൊറുക്കര, മുഹമ്മദ്കുട്ടി കല്ലിങ്ങൽ തുടങ്ങിയവർ പ്രസംഗിച്ചു.