എടപ്പാൾ :വട്ടംകുളം പഞ്ചായത്ത് 22ാം വാർഡ് യുഡിഎഫ് കൺവൻഷൻ തിരുമാണിയൂരിൽ വെച്ച് നടന്നു. മുഞ്ഞത്ത് മാലതിയുടെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് എം.എ.നജീബ് ഉൽഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി ടി.പി. മുഹമ്മദ്, ഫിറോസ് ഖാൻ അണ്ണക്കമ്പാട്, ഇ പി ഷൗക്കത്തലി, അബ്ദുൾ സലാം, പള്ളത്ത് മുഹമ്മദ്, കിരൺദാസ് , സ്ഥാനാർത്ഥി മോഹനൻ പാക്കത്ത് , ഷാജിമോൾ , രാജൻ പാക്കത്ത് എന്നിവർ പ്രസംഗിച്ചു.

