Breaking
Sun. Aug 16th, 2026

ജൈവ വൈവിദ്യ സംരക്ഷണം:ദ്വിദിന സെമിനാർ സംഘടിപ്പിച്ചു

കുറ്റിപ്പുറം : ജൈവ വൈവിദ്യ സംരക്ഷണ ബോധവല്കരണ പരിപാടിയുടെ ഭാഗമായി സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ആതവനാട് മർകസ് കോളേജുമായി ചേർന്ന് ദ്വിദിന സെമിനാർ സംഘടിപ്പിച്ചു. മുൻ അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് പി . സൈദലവി ഉദ്ഘാടനം ചെയത പരിപാടിയിൽ കോട്ടക്കൽ ആര്യവൈദ്യ ശാല ഡെപ്യൂട്ടി മാനേജർ മഹേഷ് കുമാർ , കോഴിക്കോട് സർവ്വകലാ ശാല ബോട്ടണി വിഭാഗത്തിലെ ഡോ :സി . പ്രമോദ് , ഡോ . സി .പി . മുഹമ്മദ് കുട്ടി , ഡോ . കെ .പി .വിമൽ ,പ്രൊഫ : പി . വി . ഹംസ തുടങ്ങിയവർ പ്രബന്ധം അവതരിപ്പിച്ചു .വൈസ് പ്രിൻസിപ്പാൾ സി .സി .മുഹമ്മദ് ഷാഫി സെർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു .പരിപാടിയിൽ വിവിധ കോളേജുകളിൽ നിന്നായി നൂറോളം പേർ പങ്കെടുത്തു .ആതവനാട് മർക്കസ് കോളേജിൽ നടന്ന ദ്വിദിന സെമിനാറിൽ കോഴിക്കോട് സർവ്വകലാ ശാല ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ : സി . പ്രോമോദ് വിഷയം അവതരിപ്പിക്കുന്നു

Related Post

Leave a Reply

Your email address will not be published. Required fields are marked *