Breaking
Sun. Aug 16th, 2026

രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം ഹിന്ദുവും മുസ്ലിമും വര്‍ദ്ധിക്കുന്നതല്ലെന്നും ദരിദ്രരുടെ എണ്ണം കൂടുന്നതാണെന്നും എ വിജയരാഘവന്‍

ചങ്ങരംകുളം:രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം ഹിന്ദുവും മുസ്ലിമും വര്‍ദ്ധിക്കുന്നതല്ലെന്നും ദരിദ്രരുടെ എണ്ണം കൂടുന്നതാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ പറഞ്ഞു.എല്‍ഡിഎഫ് ചങ്ങരംകുളത്ത് നടത്തിയ തിരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.രാജ്യത്തെ അതി ദരിദ്രരുടെ എണ്ണം 30 കോടിയായി മാറിയപ്പോള്‍ കേരളത്തില്‍ ഒരു അതി ദരിദ്രരും ഇല്ലാത്ത രീതിയില്‍ ആക്കാന്‍ ഇടത് പക്ഷ സര്‍ക്കാരിന് കഴിഞ്ഞെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി കെവി ഷെഹീറിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച തെരെഞ്ഞെടുപ്പ് റാലിയില്‍ ആലംകോട് നന്നംമുക്ക് പഞ്ചായത്തിലെ സിപിഎം സ്ഥാനാര്‍ത്ഥികളും പങ്കെടുത്തു.ചങ്ങരംകുളം ടൗണില്‍ നടന്ന പൊതുയോഗത്തില്‍ പി വിജയന്‍ സ്വാഗതം പറഞ്ഞു.വിവി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു..കെടി ജലീല്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.എംഎല്‍എ പി നന്ദകുമാര്‍,ടി സത്യന്‍,വി ഉണ്ണി,അബ്ദു,അജയഘോഷ്,മിസിരിയ സൈഫുദ്ധീന്‍,ആരിഫ നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി കെവി ഷെഹീര്‍ നന്ദി പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *