Breaking
Wed. Jun 17th, 2026

എടപ്പാൾ:-വനിതാ ശിശു വികസന വകുപ്പിൻ്റെ 2024-2025 വർഷത്തെ മികച്ച അങ്കണവാടി പ്രവർത്തകർക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ഗിരിജ ടീച്ചറെ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ആദരിച്ചു. എടപ്പാൾ ഗ്രാമപഞ്ചായത്തിലെ 79ആം നമ്പർ പൊല്പാക്കര അങ്കണവാടിയിലെ വർക്കർ ആണ് ഗിരിജ . മലപ്പുറം ജില്ലയിൽ നിന്നും 4 പേരെ ആണ് സംസ്ഥാന തലത്തിൽ തെരഞ്ഞെടുത്തിടുള്ളത്.

ബ്ലോക്ക് വൈസ് പ്രസിഡൻ്റ് വിമൽ എ പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മഞ്ജുഷ കെ എസ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ആർ ഗായത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുരുന്നുകളുടെ സർവതോന്മുഖമായ വികാസത്തിന് ഓരോ അംഗൺവാടി വർക്കർമാരും എടുക്കുന്ന പരിശ്രമം വലുതാണെന്നും ആരോഗ്യമുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കുന്നതിന് ഇത്തരത്തിൽ ഊർജസ്വലരായ ആളുകൾ മുന്നോട്ട് വരണം എന്നും ഉദ്ഘാടനം ചെയ്ത് കൊണ്ട് ഗായത്രി സംസാരിച്ചു.

ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആസിയ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പത്മജ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ദീപ് വിജയൻ, ബ്ലോക്ക് അംഗങ്ങളായ ഷീന മൈലാഞ്ചി പറമ്പിൽ, നൗഫൽ, അബ്ദുൾ നാസർ,ശ്രീജിത്ത് ടിപി, ഷാജി മാണൂർ, ഫർഹാന, ബൽക്കീസ്, സൗമ്യ , ഫജർ , വനിതാ ശിശു വികസന പദ്ധതി ഓഫീസർ ബിന്ദു സി എസ് ആശംസകൾ നേർന്നു. ഐ. സി. ഡി.എസ്.സൂപ്പർവൈസർ കൃഷ്ണേന്ദു നന്ദി പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *