Breaking
Mon. Aug 17th, 2026

മഹല്ല് സുഹൃദ് സംഗമം നടത്തി

എടപ്പാൾ : ചുങ്കം മഹല്ല് ജുമാ മസ്ജിദ്, മൻശഉൽ ഇസ്ലാം മദ്രസ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മഹല്ല് സുഹൃദ് സംഗമം നടത്തി.മഹല്ല് ഖത്തീബ് അബ്ദുറഹിമാൻ ബാഖവി വെള്ളാളൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഇ .വി നാസർ ഹാജി അധ്യക്ഷത വഹിച്ചു. പി, എം, എസ്.സഫിഉള്ള തങ്ങൾ ബ്രാലം അനുഗ്രഹ പ്രഭാഷണം നടത്തി. മഹല്ല് ജോയിൻ സെക്രട്ടറി സി എം ഷറഫുദ്ദീൻ ഹാജി നിർദിഷ്ടപള്ളി പുനരുദ്ധാരണ പ്രോജക്ട് അവതരിപ്പിച്ചു. സെക്രട്ടറി പൊറാടത്ത് ഹൈദരലി ഹാജി, കരിമ്പനക്കൽ അസീസ് ഹാജി, ടി.പി മുഹമ്മദ് കുട്ടി, ജാഫർ കരിമ്പനക്കൽ, എം കെ മുഹമ്മദു ണ്ണി, കെ പി ഹുസൈൻ ഹാജി, ഫിറോസ് ഖാൻ അണ്ണക്കമ്പാട് എന്നിവർ പ്രസംഗിച്ചു. അണ്ണക്കമ്പാട് അബ്റാർ ജുമാ മസ്ജിദ് ഖത്തീബ് സിറാജുദ്ദീൻ അഹ്സനി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *