Breaking
Mon. Apr 20th, 2026

എടപ്പാള്‍:തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അവസാനഘട്ട പ്രചരണത്തിലാണ് മുന്നണികള്‍.പ്രചരണംഅവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ തികഞ്ഞ വിജയപ്രതീക്ഷ യിലാണ് വിഎസ് ജോയ്.മണ്ഡലത്തില്‍ പ്രമുഖ നേതാക്കളെ എത്തിച്ച് ശക്തമായ പ്രചരമാണ് യുഡിഎഫ് നടത്തുന്നത്.ഇന്ന്(തിങ്കൾ ) പ്രിയങ്ക ഗാന്ധി കൂടി മണ്ഡലത്തിലെത്തുന്നതോടെ പ്രചരണരംഗം കൂടുതല്‍ ചൂട് പിടിക്കും.ഇതിനോടകം വലിയ ജനകീയ പിന്തുണ വിഎസ് ജോയ് മണ്ഡലത്തില്‍ നേടികഴിഞ്ഞു.മഹാ വനിതാ റാലി നടത്തിയാണ് കഴിഞ്ഞ ദിവസം യുഡിഎഫ് പ്രചരണരംഗം കൊഴുപ്പിച്ചത്.ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന റോഡ്ഷോ യിലും ആയിരങ്ങളാണ് പങ്കെടുത്തത്.കഴിഞ്ഞ മൂന്ന് തവണ തുടര്‍ച്ചയായി കെടി ജലീല്‍ ജയിച്ച് വന്ന തവനൂരില്‍ തികഞ്ഞ വിജയപ്രതീക്ഷയാണ് തവനൂരില്‍ ഇത്തവണ യുഡിഎഫ് പങ്ക് വെക്കുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *