Breaking
Thu. Aug 6th, 2026

നെല്ലിശ്ശേരി എ.യു.പി സ്കൂളിലെ മുൻ അധ്യാപകർ 47 വർഷങ്ങൾക്ക് ശേഷം ഒത്തുചേർന്നു.

വട്ടംകുളം :നെല്ലിശ്ശേരി എ.യു.പി സ്കൂളിലെ മുൻ അധ്യാപകർ 47 വർഷങ്ങൾക്ക് ശേഷം ഒത്തുചേർന്നു. ദീർഘകാലം സഹപ്രവർത്തകരായി കഴിഞ്ഞ അധ്യാപക സുഹൃത്തുക്കളുടെ സംഗമം ഹൃദയസ്പർശിയായി.
ജൈവ കർഷകനായ നിള ചന്ദ്രന്റെ ഫാം ഹൗസിൽ നടന്ന പരിപാടിയിൽ നിലവിലെ അധ്യാപകരും പങ്കെടുത്തു. അന്തരിച്ച സഹപ്രവർത്തകരെ അനുസ്മരിക്കുകയും പഴയ ഓർമ്മകൾ പങ്കുവെക്കുകയും ചെയ്തു.
വിവിധ വീടുകളിൽ നിന്നെത്തിയ വിഭവങ്ങളോടെയുള്ള സദ്യയോടെ സംഗമം സമാപിച്ചു. ഹജ്ജിന് പോകുന്ന സഹപ്രവർത്തകർക്ക് ചടങ്ങിൽ യാത്രയയപ്പും നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *