Breaking
Thu. Oct 1st, 2026

ഫുട്ബോൾ ലോകകപ്പിനെ വരവേറ്റ് എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ

എടപ്പാൾ : ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന്റെ ആരവത്തെയും ആഹ്ലാദത്തെയും നെഞ്ചേറ്റിക്കൊണ്ട് എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും സ്കൂൾ മൈതാനത്ത് മിനി ഫുട്ബോൾ വേൾഡ് കപ്പ് ആഘോഷിച്ചു. കുട്ടികളും അധ്യാപകരും വിവിധ രാജ്യങ്ങളുടെ കളിയുടുപ്പ് അണിഞ്ഞ് പതാകകളുമായി മൈതാനത്ത് അണിനിരന്നത് ചടങ്ങിനെ വർണ്ണാഭമാക്കി. വിവിധ രാജ്യങ്ങളുടെ ടീമുകൾ ആയി മാറി ഫുട്ബോൾ മത്സരവും പെനാൽറ്റി ഷൂട്ടൗട്ട് മത്സരവും നടത്തി. ജില്ലാ പഞ്ചായത്ത് അംഗം മെഹറുനിസ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രശസ്ത വ്യവസായിയും പൂർവ്വ വിദ്യാർത്ഥിയുമായ തെൽഹത്ത് മുഖ്യാതിഥിയായി, ജില്ലാ പഞ്ചായത്ത് മെമ്പർ അഷർ പെരുമുക്ക്,ജില്ലാ ലേബർ ഓഫീസർ ജാഫർ സാദിക്ക്, എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ എം അബ്ദുൽ ഗഫൂർ സ്വാഗതം പറഞ്ഞു. പിടിഎ വൈസ് പ്രിസിഡന്റ് അക്ബർ നന്ദി പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *