Breaking
Thu. Jun 18th, 2026

വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം നാളെ നടക്കാനിരിക്കെ വരുമാനം കണ്ടെത്താനുള്ള എന്തൊക്കെ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് കാത്തിരിക്കുകയാണ് കേരളം. നികുതി വരുമാനത്തിനൊപ്പം, നികുതിയേതര വരുമാനം വർധിപ്പിക്കാനുള്ള മാർ​ഗങ്ങൾ പ്രഖ്യാപനങ്ങൾക്കാണ് സാധ്യത. കേന്ദ്ര വിഹിതങ്ങൾ ലഭ്യമാക്കുന്നതിനുള്ള നിലപാടും ബജറ്റിൽ വ്യക്തമാക്കിയേക്കും.

നികുതി നികുതിയേതര വരുമാനങ്ങൾ കേന്ദ്ര വിഹിതം എന്നിവയാണ് പ്രധാന വരുമാനസ്രോതസ്സ്. ജിഎസ്ടി വിഹിതം കഴിഞ്ഞാൽ, സംസ്ഥാനത്തിന് സ്വന്തമായി നികുതി കണ്ടെത്താൻ ചുരുങ്ങിയ മേഖലകൾ മാത്രം. അതിൽ പെട്രോൾ ഡീസൽ നികുതി, ഭൂനികുതി, മദ്യ വില, വൈദ്യുതി ചാർജ് എന്നിവ നിലവിൽ തന്നെ വർധിപ്പിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. ഭൂനികുതി കൃത്യമായി പിരിച്ചെടുക്കലാണ് വരുമാനം വർദ്ധിപ്പിക്കാനുള്ള ഒരു മാർഗ്ഗം. നികുതി ഏതര വരുമാനത്തിൽ കൃത്യമായി ഫീസുകൾ, ഫൈനുകൾ എന്നിവ പിരിച്ചെടുക്കുന്നതിലൂടെ വരുമാനം വർധിപ്പിക്കാൻ കഴിയും. വൻകിട ചെറുകിട മേഖലകളിലെ ജിഎസ്ടി വെട്ടിപ്പ് തടയാൻ ശക്തമായ നടപടി ബജറ്റിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഇതിലൂടെ സംസ്ഥാനത്തിനുള്ള ജിഎസ്ടി വിഹിതം വർധിപ്പിക്കാൻ കഴിയും. ധനകാര്യ കമ്മീഷൻ വിഹിതം കൃത്യമായി വാങ്ങിയെടുക്കാൻ കേന്ദ്രത്തിലുള്ള സമ്മർദ്ദം ശക്തമാക്കേണ്ടി വരും. കേന്ദ്ര ഗ്രാൻഡുകൾ, ഇൻകം ടാക്സ് പേഴ്സണൽ ടാക്സ് ഇറക്കുമതി ചുങ്കം എന്നിവയിൽ കൃത്യമായ ഇടപെടൽ ആവശ്യമായവരും.

Related Post

Leave a Reply

Your email address will not be published. Required fields are marked *