Breaking
Sat. Jun 20th, 2026

ദോഹ: മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി മാമ്പ്രയിൽ കേശവന്റെ മകൻ ശ്രീനിവാസൻ മാമ്പ്ര (59) ദോഹയിൽ ഹൃദയാഘാതം മൂലം മരിച്ചു. ദോഹയിലെ ‘അൽ യൂസുഫ് ട്രേഡിംഗ് ആൻഡ് കോൺട്രാക്റ്റിംഗ്’ കമ്പനിയിൽ സെയിൽസ് സൂപ്പർവൈസറായി ജോലിചെയ്തുവരികയായിരുന്നു.സംസ്കൃതി ഖത്തറിന്റെ റയ്യാൻ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമായിരുന്നു.

ഷൈലയാണ് ഭാര്യ. രുദ്രൻ, ഭദ്ര എന്നിവർ മക്കളാണ്. ഖത്തറിൽ ഉള്ള സുരേഷ്, ഭാസ്കരൻ, പ്രദീപ് എന്നിവർ സഹോദരങ്ങളാണ്.വക്ര ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *