Breaking
Sun. Aug 16th, 2026

ഇന്ന് ‘സ്‌ട്രോബെറി മൂണ്‍’; മാനത്ത് നോക്കിയാല്‍ കാണാം അപൂര്‍വ കാഴ്ച കാണാം

ജൂണ്‍ മാസത്തിലെ പൗര്‍ണമി ദിനമാണ് ഇന്ന് . വൈകീട്ടോടെ ആകാശത്ത് നോക്കിയാല്‍ പൂര്‍ണചന്ദ്രനെ കാണാം. എന്നാല്‍, ഇന്ന് നിങ്ങള്‍ കാണുന്നത് സാധാരണ പൂര്‍ണചന്ദ്രനെയല്ല, ‘സ്‌ട്രോബെറി മൂണ്‍’ എന്ന് പേരിട്ട് വിളിക്കുന്ന ചന്ദ്രനെയാണ്..

പേരുകേട്ടാല്‍ ചന്ദ്രന്‍ ചുവപ്പോ പിങ്ക് നിറത്തിലോ കാണുമെന്നാണ് പലരും കരുതുക. എന്നാല്‍, തെറ്റി. വടക്കേ അമേരിക്കയിലെ തദ്ദേശീയ ഗോത്രവര്‍ഗങ്ങള്‍ സ്‌ട്രോബെറി വിളവെടുപ്പ് കാലത്തെ അടയാളപ്പെടുത്താനാണ് ജൂണ്‍ മാസത്തിലെ പൂര്‍ണചന്ദ്രന് ‘സ്‌ട്രോബെറി മൂണ്‍’ എന്ന പേര് നല്‍കിയത്. അങ്ങനെയാണ് ലോകമെങ്ങും ജൂണിലെ പൂര്‍ണചന്ദ്രന് ‘സ്‌ട്രോബെറി മൂണ്‍’ എന്ന പേര് വന്നത്..

ഉത്തരാര്‍ധഗോളത്തില്‍ ചന്ദ്രന്‍ സാധാരണയേക്കാള്‍ താഴ്ന്ന പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്നതാണ് ഈ വര്‍ഷത്തെ സ്‌ട്രോബെറി മൂണിന്റെ പ്രത്യേകത. അതിനാല്‍ ചന്ദ്രന്‍ ചക്രവാളത്തോട് ചേര്‍ന്ന് വലുതായി കാണപ്പെടും. സ്വര്‍ണനിറമോ ഓറഞ്ച് നിറമോ കലര്‍ന്നതായും തോന്നാം. ഇത് യഥാര്‍ഥത്തില്‍ ചന്ദ്രന്റെ വലിപ്പത്തിലോ നിറത്തിലോ ഉള്ള മാറ്റമല്ല; ഭൂമിയുടെ അന്തരീക്ഷത്തിലൂടെ പ്രകാശം സഞ്ചരിക്കുന്നതിനാലുണ്ടാകുന്ന പ്രതിഭാസമാണ്..

ജൂണ്‍ 29 വൈകുന്നേരം ചന്ദ്രോദയത്തിന് പിന്നാലെ തന്നെ ‘സ്‌ട്രോബെറി മൂണ്‍’ ആരംഭിക്കും. ജ്യോതിശാസ്ത്ര കൗതുകങ്ങളുള്ളവര്‍ക്ക് ചന്ദ്രനെ നിരീക്ഷിക്കാന്‍ അനുയോജ്യ സമയമാണിത്. മറ്റ് പ്രകാശങ്ങള്‍ കുറവുള്ള സ്ഥലങ്ങളും കിഴക്കന്‍ ചക്രവാളം വ്യക്തമായി കാണാവുന്ന പ്രദേശങ്ങളും നിരീക്ഷണത്തിന് അനുയോജ്യമാണ്. ഇന്ത്യന്‍ സമയം പ്രകാരം ജൂണ്‍ 29ന് വൈകീട്ട് 7.57നാണ് ‘സ്‌ട്രോബെറി മൂണ്‍’ പൂര്‍ണ പ്രകാശത്തിലെത്തുക. ഫോട്ടോഗ്രാഫര്‍മാര്‍ക്കും വര്‍ഷത്തിലെ ഏറ്റവും മനോഹരമായ പൂര്‍ണചന്ദ്ര ദൃശ്യങ്ങളിലൊന്ന് ലഭിക്കുന്ന അവസരമാണ് ഇത്തവണത്തെ സ്‌ട്രോബെറി മൂണ്‍.

Related Post

Leave a Reply

Your email address will not be published. Required fields are marked *