Breaking
Thu. Oct 1st, 2026

എടപ്പാൾ ശുകപുരം ആശുപത്രിക്ക് മുൻവശത്ത് കാറിടിച്ച് കാൽനടയാത്രക്കാരൻ മരണപ്പെട്ടു

എടപ്പാൾ:ശുകപുരം ആശുപത്രിക്ക് മുൻവശത്ത് കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.വെള്ളറമ്പ് വടക്കത്തുവളപ്പിൽ ദിലീപ് (53) ആണ് മരിച്ചത്.തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ ശുകപുരം ആശുപത്രിക്ക് മുൻവശത്ത് വച്ചായിരുന്നു അപകടം.ഗുരുതരമായി പരിക്കേറ്റ ദിലീപിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *