Breaking
Tue. Jul 28th, 2026

കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ പ്രശ്നോത്തരിയും ആലാപന മത്സരവും സംഘടിപ്പിച്ചു

ചങ്ങരംകുളം: കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ മാസത്തോടനുബന്ധിച്ച് അമ്മമാർക്കായി നടത്തിയ രാമായണ പ്രശ്നോത്തരിയും വാൽമീകി രാമായണ ആലാപന മത്സരവും മാതൃകാപരമായി. ചടങ്ങിൽ അമ്മമാരുടെ വൻ പങ്കാളിത്തമാണ് അനുഭവപ്പെട്ടത്.സ്കൂളിൽ ആദ്യമായി സംസ്കൃത ഭാഷയിൽ സംഘടിപ്പിച്ച മത്സരത്തിലെ ഉയർന്ന പങ്കാളിത്തം ഏറെ ശ്രദ്ധേയമായി.ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപിക പി.ജി. ബിന്ദു സ്വാഗതവും സംസ്കൃത അധ്യാപിക പ്രിയ എം.എൻ. നന്ദിയും രേഖപ്പെടുത്തി.പ്രശ്നോത്തരി മത്സരങ്ങൾക്ക് അധ്യാപകരായ വി.പി. ജലജ, മുനവിർ, ദിലീപ് കുമാർ എന്നിവർ നേതൃത്വം നൽകി.അമ്മമാർക്കായി നടത്തിയ രാമായണ പ്രശ്നോത്തരി മത്സരത്തിൽ പ്രജിത സി.ടി. ഒന്നാം സ്ഥാനവും, ധനലക്ഷ്മി പി.ടി. രണ്ടാം സ്ഥാനവും, ഷാഗി കെ.വി. മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Related Post

Leave a Reply

Your email address will not be published. Required fields are marked *