Breaking
Mon. Aug 3rd, 2026

ബുക്കിങ് രീതികൾ മാറും; അറിയാം പുതിയ മാറ്റങ്ങൾ

ഇന്ത്യൻ റെയിൽവേയുടെ തത്കാൽ ടിക്കറ്റ് ബുക്കിങ് നിയമങ്ങളിൽ ഇന്ന് (2026 ഓഗസ്റ്റ് 3) മുതൽ പ്രധാന മാറ്റങ്ങൾ നിലവിൽ വന്നിരിക്കുകയാണ്. ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനും ഓൺലൈൻ ബുക്കിങ് കൂടുതൽ സുതാര്യമാക്കാനും ലക്ഷ്യമിട്ടാണ് ഈ പരിഷ്കാരങ്ങൾ. പുതിയ മാറ്റങ്ങൾ താഴെ പറയുന്നവയാണ്: 
1. റെയിൽവേ കൗണ്ടറുകളിൽ ടോക്കൺ സംവിധാനം :ടിക്കറ്റ് കൗണ്ടറുകളിൽ നേരിട്ടെത്തി തത്കാൽ ടിക്കറ്റ് എടുക്കുന്നവർക്കായി ടോക്കൺ സംവിധാനം ഏർപ്പെടുത്തി. ‘ആദ്യം എത്തുന്നവർക്ക് ആദ്യം’ എന്ന ക്രമത്തിലായിരിക്കും ടോക്കൺ വിതരണം ചെയ്യുന്നത്. 
  • എ.സി ക്ലാസ് (AC Class): ടോക്കണുകൾ രാവിലെ 8:30 നും 9:30 നും ഇടയിൽ നൽകും.
  • നോൺ-എ.സി ക്ലാസ് (Non-AC Class): ടോക്കണുകൾ രാവിലെ 9:00 മണി മുതൽ 9:30 വരെ വിതരണം ചെയ്യും.
  • മുൻഗണനാ ക്രമം: കൗണ്ടർ ബുക്കിങ്ങിനെ എ (A), ബി (B) എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. മുൻഗണനാ വിഭാഗമായ ‘എ’ പൂർത്തിയായതിന് ശേഷം മാത്രമേ ‘ബി’ വിഭാഗത്തെ പരിഗണിക്കുകയുള്ളൂ. 
2. ആധാർ ഒതന്റിക്കേഷൻ നിർബന്ധം:ഐആർസിടിസി (IRCTC) വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാർ ഒതന്റി ക്കേഷൻ (Aadhaar Authentication) നിർബന്ധമാക്കി. വൺ ടൈം പാസ്‌വേഡ് (OTP) ഉപയോഗിച്ച് ഈ നടപടികൾ പൂർത്തിയാക്കാം. തത്കാൽ ബുക്കിങ് സമയത്ത് ഉണ്ടാകുന്ന കാലതാമസം ഒഴിവാ ക്കാൻ, ആധാർ ഒതന്റിക്കേഷൻ മുൻകൂട്ടി തന്നെ ചെയ്ത് വെക്കാൻ റെയിൽവേ നിർദേശിക്കുന്നു. 
3. ട്രാവൽ ഏജന്റുമാർക്ക് നിയന്ത്രണം:അംഗീകൃത ടിക്കറ്റ് ബുക്കിങ് ഏജന്റുമാർക്ക് തത്കാൽ ബുക്കിങ് ആരംഭിച്ച് ആദ്യത്തെ അര മണിക്കൂർ നേരത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കില്ല.
  • എ.സി ക്ലാസ്: രാവിലെ 10:00 മണി മുതൽ 10:30 വരെ ഏജന്റുമാർക്ക് ബുക്കിങ് നടത്താൻ കഴിയില്ല.
  • നോൺ-എ.സി ക്ലാസ്: രാവിലെ 11:00 മണി മുതൽ 11:30 വരെ ഏജന്റുമാർക്ക് വിലക്കുണ്ടായിരിക്കും. 
4. അതിവേഗ വെബ്സൈറ്റ്:തിരക്കേറിയ സമയങ്ങളിൽ വെബ്സൈറ്റ് തകരാറിലാകുന്നത് ഒഴിവാക്കാൻ സെർവർ ശേഷി വർധിപ്പിക്കുകയും പാസഞ്ചർ റിസർവേഷൻ സംവിധാനം പരിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ ബീറ്റ സൈറ്റ് നിലവിൽ വന്നതോടെ തത്കാൽ വിൻഡോ തുറന്ന് ആദ്യ മിനിറ്റുകളിൽ തന്നെ ടിക്കറ്റ് ബുക്കിങ് വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുന്നുണ്ട്. 

Related Post

Leave a Reply

Your email address will not be published. Required fields are marked *