Breaking
Thu. Aug 13th, 2026

വെളിയങ്കോട് ചങ്ങാടം റോഡിന്റെ സമഗ്ര വികസനം ജനകീയ പങ്കാളിത്തത്തോടെ പൂർത്തീകരിക്കും.

വെളിയങ്കോട്: വെളിയങ്കോട് ചങ്ങാടം റോഡിന്റെ സമഗ്ര വികസനം ജനകീയ പങ്കാളിത്തത്തോടെ പൂർത്തീകരിക്കുമെന്ന് പൊന്നാനി എംഎൽഎ കെ.പി. നൗഷാദലി പറഞ്ഞു.റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജനങ്ങളുടെ സഹകരണത്തോടെ ഏകോപിപ്പിച്ച് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രദേശവാസികളുടെ ആവശ്യങ്ങൾ കൂടി പരിഗണിച്ചായിരിക്കും വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുക.ചങ്ങാടം റോഡിന്റെ വികസനം യാഥാർഥ്യമാകുന്നതോടെ പ്രദേശത്തെ ഗതാഗത സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുമെന്നും പൊതുജനങ്ങൾക്ക് ഏറെ പ്രയോജനകരമാകുമെന്നും എംഎൽഎ വ്യക്തമാക്കി.

Related Post

Leave a Reply

Your email address will not be published. Required fields are marked *