സഖാവ് കൊളാടി ഗോവിന്ദൻകുട്ടിയുടെ 23-ാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനവും കൊളാടി സ്മാരക പുരസ്കാര സമർപ്പണവും നടന്നു.കൊളാടി ഗോവിന്ദൻകുട്ടിയുടെ രാഷ്ട്രീയ-സാമൂഹിക ഇടപെടലുകളും ജനകീയ പ്രവർത്തനങ്ങളും അനുസ്മരിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തുഅനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് ഈ വർഷത്തെ കൊളാടി സ്മാരക പുരസ്കാരവും ചടങ്ങിൽ സമർപ്പിച്ചു. കൊളാടിയുടെ ആശയങ്ങളും ജനകീയ ഇടപെടലുകളും പുതുതലമുറയിലേക്ക് എത്തിക്കേണ്ടതിന്റെ പ്രാധാന്യം ചടങ്ങിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.വിവിധ പരിപാടികളോടെയാണ് 23-ാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചത്.

