Breaking
Thu. Oct 1st, 2026

തിരൂരിൽ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസ്സിൽ കണ്ടക്ടർ കുഴഞ്ഞു വീണ് മരിച്ചു.

പൊന്നാനി – കുറ്റിപ്പുറം – തിരൂർ റൂട്ടിലോടുന്ന നിലാവ് ബസ്സിലെ കണ്ടക്ടറും, തവനൂർ മരുടാവിൽപടി സ്വദേശിയുമായ കാക്കശ്ശേരി കുന്നിൽ രമേശൻ (ഉണ്ണിക്കുട്ടൻ – 50) ആണ് മരിച്ചത്… ഇന്ന് രാവിലെ 7:30 ഓടെയാണ് സംഭവം. പൊന്നാനിയിൽ നിന്നും തിരൂരിലേക്ക് വരുന്നവഴി ബിപി അങ്ങാടിയിൽ വച്ച് രമേശൻ ബസ്സിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ബസ് ഡ്രൈവർ ബിപി അങ്ങാടിയിലെ നീലി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വിദഗ്ധ ചികിത്സക്കായി തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല..

Related Post

Leave a Reply

Your email address will not be published. Required fields are marked *