കെ-ടെറ്റ് (K-TET): അപേക്ഷിക്കാനുള്ള തീയതി ഒക്ടോബർ 7 വരെ നീട്ടി; തെറ്റുകൾ തിരുത്താനും അവസരം.

സെപ്തംബർ 2026 കെ-ടെറ്റ് (K-TET) വിജ്ഞാപന പ്രകാരം പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2026 ഒക്ടോബർ 07 വരെ നീട്ടിയിട്ടുണ്ട്. കൂടാതെ, അപേക്ഷ സമർപ്പണ വേളയിൽ തെറ്റുകൾ സംഭവിച്ചിട്ടുള്ളവർക്ക് വിവരങ്ങൾ തിരുത്തുന്നതിനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.2026 ഒക്ടോബർ 01 മുതൽ ഒക്ടോബർ 07 വരെയുള്ള തീയതികളിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷയിലെ വിവരങ്ങളിൽ തിരുത്തലുകൾ വരുത്താവുന്നതാണ്.

അപേക്ഷ പരിശോധിക്കുന്നതും തിരുത്തുന്നതും എങ്ങനെ?

അപേക്ഷ സമർപ്പിച്ച എല്ലാ പരീക്ഷാർത്ഥികളും https:// ktet.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ‘Candidate Login’ വഴി തങ്ങളുടെ ആപ്ലിക്കേഷൻ നമ്പറും (Application Number) ആപ്ലിക്കേഷൻ ഐ.ഡിയും (Application ID) നൽകി ലോഗിൻ ചെയ്യേണ്ടതാണ്.

തുടർന്ന് ‘Application Edit’ എന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷയിൽ നൽകിയിട്ടുള്ള ഫോട്ടോ ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും നിർബന്ധമായും പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.

തിരുത്താൻ കഴിയുന്ന വിവരങ്ങൾ:

* നിർദ്ദിഷ്ട മാതൃകയിലുള്ള ഫോട്ടോ

* പരീക്ഷാർത്ഥിയുടെ പേര്

* രക്ഷകർത്താവിന്റെ പേര്

* ജനന തീയതി

* ജെൻഡർ

* വിദ്യാഭ്യാസ യോഗ്യത

* തിരെഞ്ഞെടുത്ത ലാംഗ്വേജ്

* ഓപ്ഷണൽ സബ്ജക്ടുകൾ

* വിദ്യാഭ്യാസ ജില്ല

പരീക്ഷ സമയബന്ധിതമായി നടത്തേണ്ടതുള്ളതിനാൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഇനി നീട്ടിനൽകുന്നതല്ലെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. അതിനാൽ പരീക്ഷാർത്ഥികൾ അനുവദിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ തന്നെ ആവശ്യമായ തിരുത്തലുകൾ പൂർത്തിയാക്കേണ്ടതാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *