Breaking
Sat. Oct 17th, 2026

മഞ്ഞപ്പിത്തം വ്യാപനം; മഞ്ചേരിയിൽ 25 ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധന.

മഞ്ചേരി: മഞ്ഞപ്പിത്തം പടരുന്ന പശ്ചാത്തലത്തിൽ മഞ്ചേരി നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകളിലും കൂൾബാറുകളിലും മിന്നൽ പരിശോധന നടത്തി.

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ ക്ലീൻ സിറ്റി മാനേജർ ജെ.എ. നൂജൂമിന്റെ നേതൃത്വത്തിൽ രണ്ട് സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. ആകെ 25 ഭക്ഷ്യവിതരണ സ്ഥാപനങ്ങളിൽ പരിശോധന നടത്തി.

ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാതെയും പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് ന്യൂനതകൾ പരിഹരിക്കണമെന്ന് നിർദേശിച്ച് നോട്ടീസ് നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *