Breaking
Wed. Nov 4th, 2026

കുറ്റിപ്പുറത്ത് ക്ഷയരോഗ നിർണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കുറ്റിപ്പുറം: ജില്ലാ മെഡിക്കൽ ഓഫീസിന്റെയും കുറ്റിപ്പുറം താലൂക്ക് ആശുപത്രിയുടെയും കുറ്റിപ്പുറം എംസിഎഫ് സുരക്ഷാ പ്രോജക്ടിന്റെയും സംയുക്താഭിമുഖ്യത്തിൽ കുറ്റിപ്പുറം ടൗണിൽ ക്ഷയരോഗ നിർണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിജി ജാസ്മിൻ അധ്യക്ഷയായി. കുറ്റിപ്പുറം താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. നിഷ മുഖ്യപ്രഭാഷണം നടത്തി.

വാർഡ് മെമ്പർ ആബിദ് വരിക്കപ്പുലാക്കൽ, താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സജു, പി.ആർ.ഒ കെ.പി. സുരേഷ്, വിജയൻ, ഹർഷ, ബബിത എന്നിവർ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *