പൊന്നാനി: പൊന്നാനി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 13 മുതൽ 17 വരെ പുതുപൊന്നാനി എം.ഐ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം പൊന്നാനി നഗരസഭാ വൈസ് ചെയർപേഴ്സൺ സി.പി. സക്കീർ ഉദ്ഘാടനം ചെയ്തു. നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സി. സൗദാമിനി അധ്യക്ഷയായി.
എഇഒ അജിത് കുമാർ, സ്ഥിരംസമിതി അധ്യക്ഷൻ ടി.കെ. മഷൂദ്, കൗൺസിലർമാരായ ടി.കെ. അഷറഫ്, മിറ്റ്ലാജ്, യു. മുനീബ്, കാദർകുട്ടി, സൗദാബി, ഇൽയാസ് മൂസ, എം.ഐ. അസോസിയേഷൻ ജനറൽ സെക്രട്ടറി എ.എം. അബ്ദുസമദ്, അഹമ്മദ് ബാഫഖി തങ്ങൾ, പിടിഎ പ്രസിഡന്റ് പി.വി. ഇബ്രാഹിം, കുഞ്ഞിമുഹമ്മദ് കടവനാട് എന്നിവർ സംസാരിച്ചു.
നഗരസഭാ ചെയർപേഴ്സൺ സി.വി. സുധ ചെയർമാനായും സ്കൂൾ പ്രിൻസിപ്പൽ വി.പി. അബ്ദുൽ മനാഫ് ജനറൽ കൺവീനറായും സ്വാഗതസംഘം രൂപീകരിച്ചു. പ്രധാനാധ്യാപകൻ പി.പി. ഷംസു നന്ദി പറഞ്ഞു.

