എടപ്പാൾ: പൂക്കരത്തറ ദാറുൽ ഹിദായ സ്കൂളിൽ നടന്ന എടപ്പാൾ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ യുപി വിഭാഗത്തിൽ എടപ്പാൾ ജിഎംയുപി സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്. 174 പോയിന്റ് നേടിയാണ് സ്കൂൾ ഈ നേട്ടം കൈവരിച്ചത്.
എടപ്പാൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആശ ജോസ് സമ്മാനദാനം നിർവഹിച്ചു. പ്രധാനാധ്യാപകൻ സി. ഹരിദാസൻ, സ്റ്റാഫ് സെക്രട്ടറി സ്മിത ഇക്ബാൽ, എസ്ആർജി കൺവീനർമാരായ പി. ജിഷ, പി.വി. സുമിഷ, കെ.പി. അഭിനി, എ. അൻവർ എന്നിവർ സംസാരിച്ചു.
സാമൂഹ്യശാസ്ത്രമേളയിൽ ആലങ്കോട് ബിടിഎംയുപിഎസിന് ഓവറോൾ രണ്ടാം സ്ഥാനം ലഭിച്ചു. സ്റ്റിൽ മോഡൽ, വർക്കിങ് മോഡൽ ഇനങ്ങളിൽ വിദ്യാർഥികൾ എ ഗ്രേഡും നേടി. വിജയികളായ വിദ്യാർഥികളെയും പരിശീലനം നൽകിയ അധ്യാപകരെയും സ്കൂൾ അധികൃതർ അഭിനന്ദിച്ചു.

