Breaking
Wed. Aug 5th, 2026

ഗവർണർ നാളെ എരമംഗലത്ത് : സുരക്ഷ ശക്ത‌മാക്കും

എരമംഗലം: എരമംഗലം പി.ടി.മോഹന കൃഷ്ണ‌ന്റെ അനുസ്‌മരണ പരിപാടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ എരമംഗലത്ത് എത്തുന്നതിനാൽ സുരക്ഷ മുൻ കരുതൽ കണക്കിലെടുത്ത് കൂടുതൽ പൊലിസിനെ വിന്യസിക്കും.
മുൻ എംഎൽഎയും ഗുരുവായൂർ ദേവസ്വം ചെയർമാനുമായിരുന്ന പി.ടി.മോഹനകൃഷ്‌ണന്റെ അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനും പുരസ്ക‌ാരം നൽകുന്നതിനുമാണ് രാവിലെ 11ന് എരമംഗലത്തെ സ്വകാര്യ ഓഡിറ്റോറിയത്തിൽ ഗവർണർ എത്തുന്നത്.
എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കനത്ത സുരക്ഷ വലയത്തിൽ ഗവർണർ എത്തുക. തൃശൂരിൽ നിന്ന് റോഡു മാർഗം എരമംഗലത്തേക്ക് എത്തുന്ന ഗവർണർക്ക് സുരക്ഷ ഒരുക്കാൻ മലപ്പുറം ജില്ലക്കു പുറമേ തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നുള്ള മുതിർന്ന പൊലീസ് സംഘം നാളെ എരമംഗലത്ത് എത്തിച്ചേ രും. ത്യശൂർ ഡിഐജിയുടെ നേതൃത്വത്തിൽ 500ലധികം പൊലീസുകാരെയാണ് സ്‌ഥലത്ത് വിന്യസിക്കുക.

Related Post

Leave a Reply

Your email address will not be published. Required fields are marked *