എടപ്പാൾ: മലയാള സിനിമയായ ‘സൂഫിയാൻ’ ബംഗ്ലാദേശിൽ നടക്കുന്ന ഏഴാമത് ബോഗുര അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ത്യൻ സിനിമയെ പ്രതിനിധീകരിക്കാൻ തെരഞ്ഞെടുത്തു.
അമ്മയും മകനും തമ്മിലുള്ള വൈകാരിക ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. സുബഹ് ഫിലിംസിന്റെ ബാനറിൽ ഹരിദാസ് കണ്ണോത്താണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജാഫർ കുറ്റിപ്പുറമാണ് സംവിധായകൻ. കരിംദാസ്, റഫീഖ് മംഗലശ്ശേരി എന്നിവരുടേതാണ് കഥ.
ബിജേഷ് പുതുപ്പള്ളിയും ജാഫർ കുറ്റിപ്പുറവും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. അശോകൻ ചെമ്പിൽ, ഉണ്ണി നായർ, ഡോ. രജിത് കുമാർ, അതുല്യ രാജേന്ദ്രൻ, ഷാഹുൽ, ഹംസ പോർളിയിൽ, അഞ്ജു അരവിന്ദ്, ശരണ്യ, ജെയിംസ് ജോൺ, ഫാറൂഖ് മുല്ലപ്പു, കെ. മണികണ്ഠൻ, ജയചന്ദ്രൻ തിരൂർ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു.
ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഇരുപതോളം യു.പി. സ്കൂൾ വിദ്യാർഥികളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ഡിസംബറിൽ തിയറ്ററുകളിലെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ
📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

