Breaking
Tue. Nov 10th, 2026

തിരുനാവായയിൽ തുലാമാസ വാവുബലി; പിതൃതർപ്പണം നടത്തി ആയിരങ്ങൾ

തിരൂർ: ത്രിമൂർത്തി സംഗമസ്ഥാനമായ തിരുനാവായ നാവാമുകുന്ദ ക്ഷേത്രക്കടവിൽ തുലാമാസ വാവിനോടനുബന്ധിച്ച് ആയിരങ്ങൾ പിതൃതർപ്പണം നടത്തി.

തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയാണ് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചത്. 15 കർമികൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ഭക്തരുടെ സുരക്ഷയ്ക്കായി അഗ്നിരക്ഷാസേന പുഴയിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ബോട്ടുകളും മുങ്ങൽ വിദഗ്ധരും പുഴയിൽ സജ്ജരായിരുന്നു. കരയിൽ ഇരുനൂറോളം പൊലീസുകാരും സന്നദ്ധപ്രവർത്തകരും സുരക്ഷാ ചുമതല നിർവഹിച്ചു. ക്ഷേത്രത്തിലും പരിസരങ്ങളിലും സി.സി.ടി.വി. ക്യാമറകളും സ്ഥാപിച്ചിരുന്നു.

ക്ഷേത്രത്തിലെത്തിയ ഭക്തർക്കുള്ള പ്രഭാതഭക്ഷണ വിതരണം നിള ഓഡിറ്റോറിയത്തിൽ പുലർച്ചെ മൂന്നിന് ആരംഭിച്ചു.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

Related Post

Leave a Reply

Your email address will not be published. Required fields are marked *