Breaking
Tue. Nov 10th, 2026

അനധികൃത മേളകൾക്കെതിരെ നടപടി വേണം: വ്യാപാരി വ്യവസായി സമിതി

പൊന്നാനി : പൊന്നാനി കുണ്ടുകടവ് ജങ്ഷനിൽ നഗരസഭയുടെ അനുമതിയില്ലാതെ വലിയ മേളകൾ പ്രവർത്തിക്കുന്നുവെന്നാരോപിച്ച് വ്യാപാരി വ്യവസായി സമിതി രംഗത്ത്. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും തുണിത്തരങ്ങളും ആദായവിലയ്ക്ക് വിൽക്കുന്ന ഇത്തരം മേളകൾക്ക് നഗരസഭയുടെ കച്ചവട ലൈസൻസോ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളോ ഫയർ ആൻഡ് സേഫ്റ്റി സംവിധാനങ്ങളോ ഇല്ലെന്നാണ് സമിതിയുടെ ആരോപണം.

അനധികൃതമായി പ്രവർത്തിക്കുന്ന മേളകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊന്നാനി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ചെയർപേഴ്സൺ സി.വി. സുധയ്ക്ക് നിവേദനം നൽകി.

വ്യാപാരി വ്യവസായി സമിതി നേതാക്കളായ യു.കെ. അബൂബക്കർ, സിദ്ധിമോൻ, സി.വി. മുഹമ്മദ് നവാസ്, എ. ചന്ദ്രൻ, സുകുമാരൻ, റിമോൻ, മുജീബ് കിസ്മത്ത് തുടങ്ങിയവർ നിവേദനം സമർപ്പിച്ചു.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

Related Post

Leave a Reply

Your email address will not be published. Required fields are marked *