Breaking
Fri. Nov 13th, 2026

മലപ്പുറത്ത് രണ്ടുപേർക്കുകൂടി ഷിഗെല്ല; ഏലംകുളത്ത് രോഗബാധിതർ ഒമ്പതായി

മലപ്പുറം: ജില്ലയിൽ വ്യാഴാഴ്ച രണ്ടുപേർക്കുകൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ഏലംകുളത്തും മേലാറ്റൂരിലുമാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. കല്യാണസൽക്കാരത്തിനിടെയുണ്ടായ വ്യാപനത്തെ തുടർന്ന് ഏലംകുളം പഞ്ചായത്തിൽ രോഗബാധിതരുടെ എണ്ണം ഒമ്പതായി. 123 പേർക്ക് വയറിളക്കരോഗ ലക്ഷണങ്ങളുണ്ട്. ഷിഗെല്ല സംശയിക്കുന്ന ഒരാൾ നിരീക്ഷണത്തിലാണ്.

വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വീടുകൾ സന്ദർശിച്ച് ബോധവൽക്കരണം നടത്തുകയും കിണറുകളും മറ്റ് ജലസ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അങ്കണവാടികളിലെയും പാചകത്തൊഴിലാളികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകും.

മേലാറ്റൂർ ചെമ്മാണിയോട് എട്ടുവയസ്സുകാരിക്കാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. പനിയെ തുടർന്ന് ചൊവ്വാഴ്ച പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ പരിശോധനയിലാണ് ഷിഗെല്ല കണ്ടെത്തിയത്. അറുപതോളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല. വെള്ളിയാഴ്ച പ്രദേശത്ത് ക്ലോറിനേഷൻ നടത്തും.

പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട നിരീക്ഷണം, പരിശോധന, റിപ്പോർട്ടിങ്, തുടർനടപടികൾ എന്നിവ ഏകോപിപ്പിക്കുന്നതിനായി മേലാറ്റൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ അവലോകന യോഗവും സംഘടിപ്പിച്ചു.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

Related Post

Leave a Reply

Your email address will not be published. Required fields are marked *