തുയ്യം: തുയ്യം ജി.എൽ.പി സ്കൂളിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിളംബര ജാഥ ആവേശകരമായി. വിദ്യാർഥികളും അധ്യാപകരും പൂർവവിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും ഒരുമിച്ചപ്പോൾ നാട് ആഘോഷത്തിൽ പങ്കുചേർന്നു.
വാദ്യമേളങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ നടന്ന ജാഥയിൽ 500-ലധികം വിദ്യാർഥികളും രക്ഷിതാക്കളും സാംസ്കാരിക രംഗത്തെ പ്രമുഖരും പൂർവവിദ്യാർഥികളും പങ്കെടുത്തു. വലിയ പാലത്തിന് സമീപത്തുനിന്ന് ആരംഭിച്ച ജാഥ എം.എൽ.എ. പടി വരെ സഞ്ചരിച്ച് തിരികെ വിദ്യാലയത്തിൽ സമാപിച്ചു.
സ്കൂളിന്റെ നൂറുവർഷത്തെ ചരിത്രവും പാരമ്പര്യവും ഓർമിപ്പിച്ച വിളംബര ജാഥ നാടിന്റെ കൂട്ടായ്മയുടെ നേർസാക്ഷ്യമായി.
സ്വാഗതസംഘം ചെയർമാൻ ഷീന, കൺവീനർ ദിലീപ് കുമാർ, പഞ്ചായത്തംഗങ്ങളായ പ്രേമൻ കുട്ടത്ത്, എ.കെ. ശ്രീജ, പ്രധാനാധ്യാപകൻ ദിനേശ് തുടങ്ങിയവർ നേതൃത്വം നൽകി. പി.ടി.എ അംഗങ്ങളും സംഘാടക സമിതി ഭാരവാഹികളും പങ്കെടുത്തു.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ
📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

