തിരൂർ: കാമുകനെ ഒഴിവാക്കാനായി യുവതി ക്വട്ടേഷൻ നൽകിയെന്ന കേസിൽ ലഹരിമാഫിയ ബന്ധമുള്ള സംഘത്തിലെ അഞ്ചുപേരെ തിരൂർ പൊലീസ് പിടികൂടി.പട്ടാമ്പി സ്വദേശിനി സഫാന (19), തിരൂർ നോർത്ത് അന്നാര സ്വദേശിനികളായ നാദിയ (20), റബീബ (25), പറവണ്ണ സ്വദേശികളായ ഇർഷാദ് (28), അസറുദ്ദീൻ (25) എന്നിവരാണ് അറസ്റ്റിലായത്.കാമുകന്റെ സ്വഭാവം കാരണമാണ് ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതെന്നാണ് സഫാന പൊലീസിനോട് പറഞ്ഞത്. തിരൂരിലെത്തിയ സഫാനയെ കാമുകൻ ചോദ്യം ചെയ്തതും തർക്കത്തിന് കാരണമായതായി റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് സഫാന സുഹൃത്തുക്കളോട് കാര്യം പറയുകയും അവരുടെ പരിചയത്തിലുള്ള യുവാക്കൾക്ക് ക്വട്ടേഷൻ നൽകുകയുമായിരുന്നു.
റെയിൽവേ സ്റ്റേഷനിലെത്തിയ കാമുകനെ പരിചയമുള്ള യുവാക്കൾ കാറിൽ കയറ്റിക്കൊണ്ടു പോയി ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് മർദിക്കുകയായിരുന്നു.പെൺകുട്ടികളും ക്വട്ടേഷൻ ഏറ്റെടുത്ത യുവാക്കളും തമ്മിലുള്ള ബന്ധം ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടതാണെന്നാണ് പൊലീസ് വിശദീകരണം. അറസ്റ്റിലായ ഇർഷാദും അസറുദ്ദീനും മയക്കുമരുന്ന് കടത്ത് കേസിൽ മുമ്പ് ജയിലിലായവരാണെന്നും തീരദേശ മേഖലയിലെ വധശ്രമം, അടിപിടി തുടങ്ങിയ കേസുകളിലും പ്രതികളാണെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ
📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

